font isue??? download this font AnjaliOldLipi.ttf (for malayalam)

Wednesday, December 27, 2006

ശവവില്പനക്കാരന്‍

അടുക്കിവെച്ച പെട്ടിയില്‍ ശവങ്ങളും, കുറച്ച് പ്ലാസ്റ്റിക്ക് കവറുമായ് അവന്റെ വണ്ടി അന്നും ആ തെരുവിലെത്തി. ആളുകള്‍ ശവങ്ങള്‍ വാങ്ങുന്നതിനായ് അവനരുകിലേക്ക് ഓടിയെത്തി. ശവം തിന്നു വിശപ്പടക്കാനായ് കുറച്ചുപൂച്ചകളും വണ്ടിയ്ക്കുചുറ്റും നിലയുറപ്പിച്ചു. അഞ്ചിനു പത്തും പത്തിനിരുപതുമായ് അവന്‍ ശവങ്ങള്‍ വിറ്റുകൊണ്ടേയിരുന്നു. അനന്തരം കൂകിവിളിക്കുകയും പൂച്ചകളുടെ എസ് കോര്‍ട്ടുമായ് അവന്റെ വണ്ടി മറ്റൊരു തെരുവിനെ ലക്ഷ്യമാക്കി നീങ്ങികൊണ്ടേയിരുന്നു..
ജയദേവന്‍..

1 Comments:

Blogger നിര്‍മ്മല്ലൂര്‍ക്കാരന്‍ said...

ഒരു നാള്‍ ഓര്‍ക്കുക സഹോദരാ...നിന്റെ ശവവും പേറി നടക്കുന്ന മറ്റൊരു ശവവില്‍പ്പനക്കാരന്റെ ചിത്രം.പൂച്ചകളും പട്ടികലും മാത്രമല്ല, പ്രേതപിശാചുക്കളും നിന്നെ വാങാനായി പ്ലാസ്റ്റിക് കവറുമായെത്തും.

January 5, 2007 at 11:02 PM  

Post a Comment

Subscribe to Post Comments [Atom]

<< Home

Creative Commons License
This work is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 License.