പടിപ്പുര
ഒറ്റപ്പെട്ട സംഭവങ്ങളെ പര്‍വതീകരിച്ച് കാമ്പസ് രാഷ്ട്രീയത്തിനു നേരെ കഠാരയുയര്‍ത്തുന്ന അരാഷ്ട്രീയ വാദികള്‍ക്കും, മാധ്യമങ്ങള്‍ക്കും കോടതികള്‍ക്കും മുമ്പിലേക്ക് റാഗിങ്ങിന്റെ കറുത്ത കവാടങ്ങള്‍ തുറക്കപ്പെടുന്നു....അരാഷ്ട്രീയ മനസ്സുകളെ സ്രിഷ്ടിക്കാനുള്ള ശ്രമങ്ങളില്‍ ചോദ്യങ്ങള്‍ ചോദിക്കാത്ത വിധേയന്‍ വിദ്യഭ്യസത്തിലൂടെ പിറവിയെടുക്കുന്നു........വിദ്യാര്‍ത്തിപോരാട്ടങ്ങളുടെ ത്യഗ നിര്‍ഭരമായ ചരിത്രങ്ങളാണ്‍ ഇന്നത്തെ കേരളീയ പൊതുവിദ്യാഭാസത്തെ രൂപപ്പെടുത്തിയത് . ചരിത്രങ്ങളറിയാത്ത പുതിയ കാലത്തിന്റെ കുലംകുത്തിയൊഴുകലുകളില്‍ കാമ്പസുകളുടെ സര്‍ഗാത്മകതയുടെ ചിറകൊടിയുകയും,നേടിയെടുത്ത അവകാശങ്ങളില്‍ ചോരപുരണ്ട കയ്യൊപ്പ് ചാര്‍ത്തിയ വിദ്യര്‍ത്ഥിസമരങ്ങള്‍ക്കുമേല്‍ മാനേജ്മെന്റ് ഇന്റെര്‍ണല്‍ അസെസ് മെന്റിന്റെ പ്രതിരോധം സ്രിഷ്ടിക്കുകയും ചെയ്യുന്നു...മക്കളെ കുറിച്ചുള്ള ഉത്കണ്ഠകള്‍ നിഴലിക്കുന്ന കുടുബജീവിതങ്ങളിലേക്ക് അരാഷ്ട്രീയവാദികള്‍ക്ക് കടന്നു വരാനുള്ള വഴി സുഗമമാണ്‍.....അരാഷ്ട്രീയവത്കരിക്കപ്പെട്ട കോളേജില്‍ വളര്‍ന്നുവരുന്ന തുരുത്തുകളായ സംഘങ്ങള്‍ സകലവിധ അധാര്‍മ്മികതകളുടെയും വിളനിലമാകുന്നു. മയക്കുമരുന്നുകളും, ഭീകരമായ റാഗിങ്ങുകളും ഇവിടെ കറുത്ത ചതുപ്പുകളാകുന്നു......ചെറിയ ചെറിയ തമാശകളില്‍ നിന്ന് റഗിങുകള്‍ സഹപാഠിയുടെ ജീവിതത്തിനുനേരെ പോലുമുള്ള കടന്നുകയറ്റങ്ങളാകുന്നു. മാനഭംഗത്തിന് ഒത്താശ ചെയ്തുകൊടുക്കുന്ന പെണ് വര്‍ ഗ്ഗങ്ങള്‍ ഇവിടെ രൂപപ്പെടുന്നു. വിദ്യഭ്യാസം കച്ചവടമാവുന്ന വര്‍ത്തന്മാനകാലത്ത് നമുക്ക് നമ്മുടെ കോളേജുകളെ തിരിച്ചുപിടിക്കേണ്ടതുണ്ട്.......റാഗിങും, കൂത്തരങ്ങുകളുമില്ലാത്ത സര്‍ഗാത്മക യുവത്വങ്ങള്‍ വാഴുന്ന തിരുമുറ്റങ്ങള്‍ രൂപപ്പെടുത്തേണ്ടതുണ്ട്.....രാഷ്ട്രീയ,ചരിത്രബോധവും, മനസാക്ഷിയുമുള്ള വിദ്യര്‍ത്ഥികളെ കലാലയങ്ങളില്‍ സ്രിഷ്ടിക്ക്ണ്ടതാണ്, ദുരിതപൂര്‍ ണ്ണമായ കാലം വിദ്യര്‍ത്ഥിസംഘടനകളോട് ആവശ്യപ്പെടുന്നത്..............................
0 Comments:
Post a Comment
Subscribe to Post Comments [Atom]
<< Home