font isue??? download this font AnjaliOldLipi.ttf (for malayalam)

Tuesday, January 30, 2007

ഇതാണോ ലോകം

Monday, January 22, 2007

മഞ്ഞപ്പുഴ ശാന്തമായൊഴുകുന്നു

സാംസ്കാരികപരമായും സാമൂഹികമായും സാഹിത്യപരമായും ഉന്നതില്‍ നില്‍ക്കുന്ന ഒരു കൊച്ചു ഗ്രാമം “കൊട്ടാരം മുക്കു” .പേരുപോലെത്തന്നെ കൊട്ടാ‍രത്തിന്റെ പ്രൌഡിയും നാലുകെട്ടിന്റെ സൌന്ദര്യവും ഒക്കെ ഉണ്ടായിരുന്ന ഒരു ഗ്രാമം. സര്‍പ്പകാവും,തിറയുടെ നിറവില്‍ രാത്രികള്‍ക്ക് ദൈവ സാമീപ്യം നല്‍കിയിരുന്ന കോട്ടയും ഒക്കെ ഊണ്ടായിരുന്ന ഒരു കൊച്ചു ഗ്രാമം , എന്റെ ഗ്രാമം. സ്നേഹിക്കനറിയുന്ന കൂട്ടുകാര്‍,കൂട്ടായ്മയുള്ള നാട്ടുകാര്‍, എല്ലാം എന്റെ ഗ്രാമത്തിനു സ്വന്തം. ഇപ്പോഴും നഷ്ടപ്പെടാത്ത പ്രതാപവുമായ് ഒരു കോവിലകം.......അവിടെ നാടകങ്ങളുടെ ലോകത്ത് ഒരു കണ്ണട..... നമ്മുടെ വര്‍മ്മമാഷ്.........മാഷിന്റെ കഥാപാത്രങ്ങളില്‍ ശാന്തമായൊഴുകുന്ന മഞ്ഞപ്പുഴ ഇപ്പോഴും ഒഴുകിക്കൊണ്ടിരിക്കുന്നു...............നമുക്കുവേണ്ടി.......നമ്മുടെ മരിക്കാത്ത പല ഓര്‍മ്മകള്‍ക്കും വേണ്ടി...........

Thursday, January 11, 2007

ഒരു മത്സ്യവിത്പനക്കാരന്റെ കവിതയും ജീവിതവും.

ഒരു മത്സ്യവിത്പനക്കാരന്റെ കവിതയും ജീവിതവും.മണിമേടകളില്‍ നിന്ന് കവിതയെ മത്സ്യമാര്‍ക്കറ്റിലെത്തിച്ചവന്‍ , തീ കൊണ്ട് കവിതയെഴുതി വായനയെ പൊള്ളിക്കുന്നവന്‍ , ഭ്രന്തന്റെയും രതിയുടെയും പട്ടിണിയുടെയും വഴിയില്‍ നിന്ന് ജ്വലിച്ചുയര്‍ന്ന പവിത്രന്‍ തീക്കുനിയുടെ ശരീരദാഹം തീര്‍ക്കന്‍ കാമുകിമാര്‍ നിരവധിയണ് . വേശ്യയും അധ്യപികയും വനിതാ സഖാവും ഡോക്ടറും അതില്‍ ഉള്‍പ്പെടും. ഓരോ ഇണചേരലിലും ലൈംഗിക സുഖം അനുഭവിക്കറുണ്ടെന്ന് പറയുന്ന നളിനി വേശ്യവ്രിത്തിക്ക് പ്രോത്സാഹനം കൊടുക്കുകയണെന്ന് വിമര്‍ശ്ശിക്കപ്പെടുമ്പോള്‍, പിന്നിലെ പറമ്പില്‍ മീന്‍ വെട്ടിയരിയുന്ന ഭാര്യയെ നോക്കാതെ മകളോട് ചോദിച്ചുവാങ്ങിയ പേനകോണ്ട് തന്റെ കാമുകിയ്ക്ക് കവിതയെഴുതുന്ന പവിത്രന്‍ തീക്കുനി പക്ഷേ ലൈംഗികതയെ പറ്റിയുള്ള ഇത്തരം വിമര്‍ശനങ്ങളൊന്നും ഇതേവരെ നേടിയെടുത്തിട്ടില്ല.

ഒരു ലൈഗികത്തൊഴിലാളിയുടെ ആത്മകഥ

എതിരഭിപ്രായങ്ങളുണ്ടാകാം, പക്ഷെ അടിച്ചമര്‍ത്തപെട്ടവന്റെയും ,മാറാരോഗിയുടെയും,
വികലാംഗന്റെയും ലൈഗിക സ്വാതന്ത്രത്തിലേക്ക് തുറക്കുന്ന ജാലകമാണ്
ഈ പുസ്തക എന്നത് തള്ളിക്കളയാന്‍ വയ്യ. ആത്മകഥമംഗ്മ്ഗള്‍
ദന്തഗോപുരങ്ങള്‍ വിട്ട് കണ്ടല്‍ വനങ്ങളിലേക്കും തെരുവുകളിലെ
പച്ചയായ ജീവിതങ്ങളിലേക്കും ഇറങ്ങിവരുന്നത് മലയാള സാഹിത്യത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ഗുണപരമായ മാറ്റത്തിന്റെ സൂചനയാണ്. അതുതന്നെയാണ് മണിമേടകളില്‍ നിന്ന് ആയഞ്ചേരിയിലെ മത്സ്യമാര്‍ക്കറ്റിലേക്കിറങ്ങിവന്ന കവിതയിലും കാണുന്നത്. വിവാഹപൂര്‍വ്വ ബന്ധങ്ങളില്‍ സ്ത്രീ ഏര്‍പ്പെടുന്നതില്‍ തെറ്റില്ലെന്നു പറയുന്നവര്‍
മറുകയ്യാല്‍ ജമീലയെ കല്ലെടുത്തെറിയുന്നു. ലെസ്ബിയനിസത്തെ തലയിലേറ്റിനടക്കുന്നവര്‍ക്ക് ലൈഗികത്തൊഴിലാളികള്‍ മാത്രം
അലര്‍ജിയാവുന്നു. ഫയറിനെ എഴുന്നള്ളിക്കുന്നവര്‍ ക്ക്
ലൈഗികത്തൊഴിലാളിയുടെ ആത്മകഥ മോശം ക്രിതിയകുന്നു.....ജയേഷ്...

ഒരുമ

ഒരുമയുണ്ടേലുലക്കേലും കിടക്കാമെന്നോതി പ്പൂര്‍വികര്‍ ഒരുമയുണ്ടേലൊരുലക്കയും നടക്കില്ലെന്നറിഞ്ഞു ഞാനും

അവസാനം

രക്തത്തിന്റെ ചുവപ്പു വര്‍ഷവും, കാര്‍മേഘത്തിന്റെ വിങുന്ന കറുപ്പും, ഭീതിയുടേയും അസ്വസ്ത്ഥതയുടെയും, അന്തരീക്ഷാവരണമായി....തമ്മില്‍ വെട്ടിമരിക്കുന്ന സഹോദരങ്ങളെ ഓര്‍ത്ത് , ഇനിയെങ്കിലും ഇതിനൊരു അവസാനം ഉണ്ടാവണേ എന്നും, ഇത്തരം കാഴ്ചകള്‍ കാണാന്‍ ഇനി ഇടവരുത്തരുതേ എന്നും അയാള്‍ ദൈവത്തോട് പ്രാര്‍ത്തിക്കവെ വെളിപാടിന്റെ മുഴക്കത്തില്‍ തിളങ്ങുന്ന പ്രകാശത്തിലൂടെ ദൈവം പ്രതിവിധി വിധിക്കവേ....കത്തിക്കരിഞ്ഞ അയളുടെ ശരീരം കമിഴ്ന്നു നിലം പതിച്ചു.....
Creative Commons License
This work is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 License.